കല്‍പ്പറ്റ : കല്‍പ്പറ്റ ടൗണിലെ തെരുവുവിളക്കുകള്‍ ഉടന്‍ കത്തിക്കണമെന്ന് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ രാത്രി കാലങ്ങളില്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉല്‍പ്പെടെയുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. വിളക്കുകള്‍ കണ്ണടച്ചതിനാല്‍ രാത്രി ടൗണിലെ പലയിടങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചുവരികയാണ്.
അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവുവിളക്കുകളുടെ ചുവട്ടില്‍ പന്തം കൊളുത്തി പ്രതിഷേധിക്കും.
യോഗത്തില്‍ രതീഷ് കുമാര്‍, ലാലു വേങ്ങപ്പളളി, ശരത്ത് ചന്ദ്രന്, സന്തോഷ്, രജീഷ്, അഖില്‍ രാജ്, നിഖില്‍, അജീഷ് എം.ആര്. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: