കല്‍പ്പറ്റ : സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് ഓണത്തിന് മുമ്പ് ഇരുപത് ശതമാനം ബോണസ് നല്‍കണമെന്ന് വയനാട് പ്രൈവറ്റ് ബസ്സ് ആന്റ് ഹെവിമോട്ടോര്‍ വെഹിക്കിള്‍ മസ്ദൂര്‍ സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ വിഭാഗം തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കുന്നത് 500 രൂപ മാത്രമാണ് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഉണ്ടാകുന്ന കരാര്‍ വ്യവസ്ഥകള്‍ പാലിക്കാനും നടപ്പിലാക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. അടിയന്തിരമായി ഇടപെടല്‍ ഉണ്ടാകാത്ത പക്ഷം അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തും. മാനന്തവാടി ബത്തേരി മുട്ടില്‍ സ്വകാര്യ ബസ്സ് തൊഴിലാളികളുടെ പ്രശ്നം തീര്‍പ്പാക്കുന്നതിന് ചില ട്രെഡു യൂണിയനുകള്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗ പി.കെ. മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ്പി.കെ. അച്യുതന്, രാജന്, മഹേഷ്, ഗിരീഷ് പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: