മുംബൈ: ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് അടുത്ത മാസം ആറിന് തുടക്കം. തുടര്‍ച്ചയായ മത്സരങ്ങള്‍ക്കു ശേഷം ജനുവരി ഏഴിന് ഫൈനല്‍. 83 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജനുവരിയില്‍ ഫൈനല്‍. 28 ടീമുകള്‍ മൂന്നു ഗ്രൂപ്പുകളിലായി മത്സരിക്കും. ഛത്തീസ്ഗഢിന്റെ അരങ്ങേറ്റ സീസണ് കൂടിയാണിത്. കേരളം സി ഗ്രൂപ്പില്‍.
നിഷ്പക്ഷ വേദികളിലാണ് ഇത്തവണ മത്സരങ്ങള്‍. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ ടെക്നിക്കല്‍ കമ്മറ്റിയാണ് തീരുമാനമെടുത്തത്. ഇത് ബോര്‍ഡ് അംഗീകരിച്ചു. ജൂണില്‍ ചേര്‍ന്ന ടീം നായകരുടെയും മാനേജര്‍മാരുടെയും യോഗം ഈ തീരുമാനം അംഗീകരിച്ചു. ബെംഗളൂരു മാത്രമാണ് മത്സരം നടക്കുന്ന ഏക ടെസ്റ്റ് വേദി. ചെന്നൈയും പരിഗണിച്ചെങ്കിലും, മഴ വെള്ളം ഒഴുകിപ്പോകുന്ന സംവിധാനം പരിഷ്കരിക്കുന്നതിനാല്‍ ഒഴിവാക്കി. റായ്പൂരും ബെല്‍ഗാമും പുതിയ വേദികള്‍.
നിലവിലെ ചാമ്പ്യന്‍ മുംബൈ എ ഗ്രൂപ്പില്‍. മധ്യപ്രദേശ്, തമിഴ്നാട്, റെയില്‍വേ ടീമുകളും ഒപ്പം. റണ്ണറപ്പ് സൗരാഷ്ട്ര ബി ഗ്രൂപ്പില്‍. എട്ടു തവണ ചാമ്പ്യന്മാരായ കര്‍ണാടകം, ഏഴു തവണ കിരീടം നേടിയ ദല്‍ഹി ടീമുകളും ഗ്രൂപ്പില്‍. തരംതാഴ്ത്തപ്പെട്ട ഹരിയാന, ആന്ധ്ര ടീമുകള്‍ സി ഗ്രൂപ്പില്‍. ഹിമാചല്‍ പ്രദേശും ഹെദരാബാദും ഗ്രൂപ്പിലെ കരുത്തര്‍.
ദുലീപ് ട്രോഫി ചതുര്‍ദിന ചാമ്പ്യന്‍ഷിപ്പോടെ തുടങ്ങിയ ആഭ്യന്തര സീസണില്‍ രഞ്ജി ട്രോഫിക്കു ശേഷമാണ് നിയന്ത്രിത ഓവര്‍ മത്സരങ്ങള്‍. 50 ഓവര്‍ ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയും, ഈ വര്‍ഷം മുതല്‍ സോണ്‍ തലത്തിലേക്കു മാറിയ ട്വന്റി20 ചാമ്പ്യന്‍ഷിപ്പ് സയിദ് മുഷ്താഖ് അലി ട്രോഫിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: