തൃശൂര്‍: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം. രോഗികളില്ലാതെ മെഡിക്കല്‍ കോളേജില്‍ നിന്നും അമിതവേഗതയിലും ബീകോണ്‍ ലൈറ്റും ശബ്ദവും ഉണ്ടാക്കി വന്ന ആംബുലന്‍സ് തൃശൂരില്‍ നിന്നും വടക്കാഞ്ചേരിയിലേക്ക് പോവുകയായിരുന്ന മുളങ്കുന്നത്തുകാവ് കോഞ്ചിറ റോഡില്‍വെച്ച് കാറിലിടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങിയ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറിലെ ഡ്രൈവര്‍ സന്ദര്‍ഭോചിതമായി വെട്ടിത്തിരിച്ചതിനെത്തുടര്‍ന്ന് വന്‍ അപകടം ഒഴിവാകുകയായിരുന്നു.
ആംബുലന്‍സിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് പറഞ്ഞ് നാട്ടുകാര്‍ സംഘടിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആംബുലന്‍സില്‍ രോഗിയോ മറ്റാരും ഉണ്ടായിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ഈ റോഡില്‍ പതിവാണെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വിവരമറിഞ്ഞ് മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: