കല്‍പ്പറ്റ : സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ ഒഴിവുള്ള മുഴവന്‍ സമയ അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടി. സെപ്തംബര്‍ 19 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവരും 35 വയസ്സോ അതിനുമുകളിലോ പ്രായമുള്ളവരും ധനതത്വം, കൊമേഴ്സ്, അക്കൗണ്ടന്‍സി, വ്യവസായം. പൊതുഭരണം, പൊതുകാര്യങ്ങള്‍ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. നിയമന കാലാവധി അഞ്ചു വര്‍ഷത്തേക്കാണ്.അപേക്ഷ ഫോറം ജില്ലാ സിവില്‍ സപ്ലൈ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകരില്‍ നിന്നും സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന് കമ്മറ്റിയാണ് നിയമനം നടത്തുക. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകള്‍ സെക്രട്ടറി, ഭക്ഷ്യ പൊതുഭരണ ഉപഭോക്തൃകാര്യ വകുപ്പ്, ഗവ.സെക്രട്ടറിയേററ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.കൂടുതല്‍ വിവരങ്ങള്‍ രീിൗൊലൃമളളമശൃ.െ സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: