പത്തനംതിട്ട: കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സ്റ്റോറുകളിലെ താല്‍ക്കാലിക ജീവനക്കാരായ 35 പേരെ മുന്നറിയിപ്പില്ലാതെ പരിച്ചുവിട്ടു.
എംഡിയുടെ നിര്‍ദേശമുണ്ടെന്നു പറഞ്ഞാണ് വിവിധ ത്രിവേണി സ്റ്റോറുകളിലെ ജീവനക്കാരെ പിരിച്ചുവിട്ടത്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡിന്റെ പത്തനംതിട്ടയിലെ റീജയണല്‍ ഓഫീസ് ഉപരോധിച്ചവരെ പൊലീസ് എത്തി നീക്കം ചെയ്തു.
യാതൊരു രേഖയും മുന്നറിയപ്പുമില്ലാതെയാണ് തങ്ങളെ പിരിച്ചു വിട്ടതെന്ന് ജീവനക്കാര്‍ പറയുന്നു. അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്നവര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. മുന്‍ വര്‍ഷങ്ങളില്‍ പിഫ്, ഇഎസ്ഐ തുടങ്ങിയവയില്‍ തുക അടച്ചു കൊണ്ടിരുന്നവരുമാണിവര്. കഴിഞ്ഞ വര്‍ഷം 9750 രൂപയോളം ബോണസും ലഭിച്ചിരുന്നു.
പതിനായിരം രൂപയുടെ ബോണ്ട് എഴുതി ജോലിക്ക് പ്രവേശിച്ചവവര്ക്ക് പിരിച്ചു വിട്ടപ്പോള്‍ തുക തിരിച്ചു കൊടുത്തിട്ടില്ല. ഇവര്‍ക്ക് ഇത്തവണ ബോണസ് ലഭിക്കാനിടയില്ല ഈ മാസം ഒന്നിനാണ് പിരിച്ചു വിടല്‍ തുടങ്ങിയത്. ഇന്നലെ വരെ 35പേരുടെ തൊഴില്‍ നഷ്ടമായി. 53 താല്‍ക്കാലിക ജീവനക്കാരാണ് ത്രിവേണി സ്റ്റോറുകളില്‍ ജോലി ചെയ്യുന്നത്. ബാക്കിയുള്ള 18പേര് ഓഫീസ് ജീവനക്കാരാണ്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ ജില്ലാ റീജിയണല്‍ ഓഫീസിന്റെ പരിധിയില്‍ 13 ത്രിവേണി സ്റ്റോറുകളാണുളളത്. രണ്ടു മൊബൈല്‍ ഷോപ്പുകളും ഒരു ഗോഡൗണുമുണ്ട്.
കണ്‍സ്യൂമര്‍ ഫെഡില്‍ ആവശ്യത്തിലധികം ജീവനക്കാരാണുള്ളതെന്നും 2012 ജനുവരിക്കു ശേഷം ജോലിയില്‍ കയറിയ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ എം ഡിയുടെ നിര്‍ദേശമുണ്ടെന്നുമാണ് പത്തനംതിട്ട റീജിയണല്‍ മാനേജര്‍ പറയുന്നത്. ഒരു മാസം 13.5 ലക്ഷമാണ് ജില്ലയിലെ ചെലവ്. ഇതില്‍ 9.25 ലക്ഷം രൂപ ശമ്പളത്തിനു മാത്രമാണ്. സ്ഥിരം ജീവനക്കാര്‍ക്ക് 2.75 ലക്ഷം രൂപയും താല്‍ക്കാലിക ജീവനക്കാര്‍ക്ക് 6.50 ലക്ഷം രൂപയും ശമ്പളമായി നല്‍കുന്നുണ്ട്. ബോണ്ട് തുക ഉടന്‍ തിരിച്ചു നല്‍കും. കണ്‍സ്യൂമര്‍ ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ ആഗസ്റ്റ് 11ലെ തീരുമാനപ്രകാരമാണ് പിരിച്ചുവിടലെന്ന് മാനേജര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: