പുല്‍പ്പളളി : പുല്‍പ്പള്ളിയില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചിന് ഗണേശ്ശോത്സവം നടത്തും. കര്‍ണ്ണാടകയില്‍ നിന്നെത്തിയ വിഘ്നേശ്വര വിഗ്രഹത്തിന് പുല്‍പ്പള്ളി ടൗണിലെ ഹനു മാന്‍ കോവിലില്‍ ഭക്തി നിര്‍ഭരമായ സ്വീകരണം നല്കി. അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കര്‍പ്പൂര ആരതിയോടുകൂടി സീതാ ലവകുശ ക്ഷേത്രത്തില്‍നിന്നും ഗണേശ വിഗ്രഹ നിമജ്ഞന ഘോഷയാത്ര ആരംഭിക്കും.
താലപ്പൊലി, അമ്മന്‍കുടം, വാദ്യമേളങ്ങള്‍ എന്നിവയോടെയാണ് ഘോഷയാത്ര. പുല്‍പ്പളളി ടൗണിനെ വലംവെച്ച് പുറപ്പെടുന്നയാത്ര ഗൃഹന്നൂര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ആചാര വിധിപ്രകാരം ഗണേശ വിഗ്രഹം ക്ഷേത്ര ആറാട്ടുകടവില്‍ നിമജ്ഞനം ചെയ്യും.
കെ.എ.ജയകുമാര്‍ കൊട്ടാരത്തില്‍ രക്ഷാധികാരിയും സി.ആര്.സുനീഷ് പാക്കം പ്രസിഡണ്ടും വി.ജി.രാജേഷ് സെക്രട്ടറിയുമായ സംഘാടക സമിതിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പുത്തൂര്‍വയല്‍ : വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് പുത്തൂര്‍വയല്‍ ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തില്‍ അഞ്ചിന് രാവിലെ ഗണപതിഹോമവും വിശേഷാല്‍ പൂജയും ഉണ്ടായിരിക്കുമെന്ന് ചെയര്മാന് കെ. പി.കരുണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: