കാട്ടിക്കുളം : തോല്പ്പെ ട്ടിയില് മദ്യവും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. എക്സൈസ് അധികൃതര്‍ തോല്‍പ്പെട്ടി അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് 25 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത മദ്യവും 200ഗ്രാം കഞ്ചാവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി ഒഴിക്കോടി സ്വദേശി ജോര്‍ജ്ജ് (60), കണിയാരം സ്വദേശി ഷിബു (25) എന്നിവരെ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജോസഫ് അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണറുടെ നിര്‍ദേശമനുസരിച്ച് ജില്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എക്സൈസ് സിവില്‍ ഓഫീസര്‍ പി.എ. ബഷീര്‍, എക്സൈസ് സ്ക്വാഡ് ഉദ്യോഗസ്ഥരായ സുഭാഷ്, അജയകുമാര്‍,റെഷീദ് എന്നിവര്‍ നേതൃത്വം നല്കി. എക്സൈസിന്റെ വിവിധ സ്ക്വാഡ് പ്രൊട്ടക്ഷന്‍ യൂണിറ്റായി തരംതിരിച്ചാണ് എല്ലാ ഭാഗങ്ങളിലും പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: