കല്‍പ്പറ്റ : മാതാ അമൃതാനന്ദമയി മഠം അമൃത സകൂള്‍ ഓഫ് ഡെന്റിസ്ട്രിയിലെ കൃത്രിമ ദന്ത ചികിത്സാ വിഭാഗവും പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രിയും ചേര്‍ന്ന് അമൃതസ്മിതം 2016 സൗജന്യ ചികിത്സാ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചു.
ചടങ്ങില്‍ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന് എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമൃതകൃപ ആശുപത്രിയിലെ ഡോ. സഞ്ജീവ്, ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ച ചടങ്ങില്‍ കൃത്രിമ ദന്തനിര വിതരണവും നടത്തി.
2008 മുതല്‍ നടത്തിവരുന്ന അമൃതസ്മിതം പദ്ധതിയുടെ ഒമ്പതാമത്തെ സൗജന്യ ക്യാമ്പാണ് ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നടന്നത്. 65 കൃത്രിമ ദന്തനിര നല്‍കുകയും നൂറിലധികം പേര്‍ക്ക് മറ്റു ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. ഇതിനുപുറമെ പണിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി പഠിക്കുകയും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കിയുള്ള റിപ്പോര്‍ട്ട് എം.എല്‍.എക്ക് സമര്‍പ്പിക്കുകയും ചെയ്തു.
അഡ്വ. ചാത്തുക്കുട്ടി, ഡോ. അജിത, കെ. പ്രകാശന്, പൊതു ദന്താരോഗ്യ വിഭാഗം തലവന്‍ ഡോ. ജോ ജോസഫ്, കൃത്രിമ ദന്താരോഗ്യ വിഭാഗം ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധന്‍ വിനോദ് പി., മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: