കല്‍പ്പറ്റ : കോണ്‍ഗ്രസ് സംസ്ഥാന നേത്യത്വത്തിനെതിരെ വാളോങ്ങുന്ന തലമുതിര്‍ന്ന നേതാവ് പ്രൊഫ. കെ.പി.തോമസ്സിനേയും അഴിമതിക്കാരനായ കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ടുമായ കെ.കെ. ഗോപിനാഥനേയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം നേതാക്കാള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്സിന്റെ തണലില്‍ നിന്ന് ഏറ്റവും അധികം സ്ഥാനമാനങ്ങളും നേട്ടങ്ങളും ഉണ്ടാക്കിയ പ്രൊഫസര്‍ പാര്‍ട്ടിയുടെ അന്നം എല്ലിന്റെ ഇടയില്‍ കുത്തുന്നതിന്റെ ചൊരുക്കാണ് കെ പി.സി.സി യെ വെല്ലുവിളിക്കുന്നത്. സംഘടനയുടെ പേരില്‍ എട്ട് സഹകരണ മേഖലയില്‍ എട്ട് ബോര്‍ഡുകളില്‍ അംഗവും ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാനുമാണ് ഈ പ്രൊഫസര്‍. തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന ഇയാള്‍ ബാങ്ക് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് വല്ലപ്പോഴും വയനാട്ടില്‍ എത്തുന്നത്. കാര്‍ഷിക ഗ്രാമവികസന സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായ കെ ഗോപിനാഥന് ഉടുതുണി മാറുന്നത് പോലെയാണ് ആ ബാങ്കിലെ ഭരണ സമിതി അംഗങ്ങളെ മാറ്റുന്നതെന്നും ഇയാള്‍ അഴിമതിയുടെ ആള് രൂപമാണെന്നും യൂത്ത് നേതാക്കള്‍ ആരോപിച്ചു.
ഇരുവരേയും നടപടിയെടുത്ത് പുറത്താക്കണമെന്നും അല്ലാത്ത പക്ഷം ഈ ബാങ്കുകള്‍ക്കെതിരെ സന്ധിയില്ലാ സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും മണ്ഡലം പ്രസിഡണ്ട് വൈ.രഞ്ജിത്തും വൈസ് പ്രസിഡണ്ട് സഫീര്‍ പഴേരിയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: