പാലക്കാട്: സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ ഭാഗികമായിരുന്നു. എന്നാല്‍ യാത്രാ വാഹനങ്ങള്‍ നിരത്തിലിറങ്ങാത്ത്ത് ജനങ്ങള്‍ക്ക് ദുരിതമായി. ദൂരയാത്ര കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ തുടര്‍ യാത്രയ്ക്ക് വാഹനങ്ങള്‍ ലഭ്യമാകാതെ വലഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില കുറവായിരുന്നു.
മിക്കയിടങ്ങളിലും കടകള്‍ തുറന്നിരുന്നെങ്കിലും വാഹനങ്ങളില്ലാത്തതിനാല്‍ ആളുകള്‍ കുറവായിരുന്നു. ബക്രീദ്, ഓണം ആഘോഷങ്ങള്‍ അടുത്തിരിക്കെ നടത്തിയ പണിമുടക്ക് പ്രമുഖ വ്യാപാരികള്‍ക്കും ഗുണഭോക്താക്കളെയും വലച്ചു.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ രാവിലെ മുതല്‍ നിരത്തിലുണ്ടായിരുന്നു. ഏതാനും ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും ആശുപത്രി കാന്റീനുകളും മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. ഇത് ആശുപത്രിയിലുള്‍പ്പെടെ എത്തിയ പാവങ്ങളെ വലച്ചു. പെട്രോള്‍ പമ്പുകളും അടഞ്ഞുകിടന്നു.
ജില്ലാ ആശുപത്രിയുള്‍പ്പെടെ ആശുപത്രികളുടെ പ്രവര്‍ത്തനവും തടസപ്പെട്ടത് പാവപ്പെട്ട രോഗികള്‍ക്ക് ദുരിതമായി. കഞ്ചിക്കോട് മേഖലയില്‍ കമ്പനികള്‍ അടഞ്ഞു കിടന്നത് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. പൊതുപണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ ഇന്നലെ നടത്താനിരുന്ന സ്കൂള്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ എട്ടിലേക്ക് മാറ്റിയത് വദ്യാര്‍ത്ഥികള്‍ക്കും വിനയായി.
പണിമുടക്ക് അനുകൂലികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: