മീനങ്ങാടി : സംസ്ഥാന സര്‍ക്കാരിന്റെ കടാശ്വാസം പ്രഹസനമാകുന്നു, ഹൗസിങ്ങ് ബോര്‍ഡില്‍നിന്നും വായ്പ എടുത്ത കുടുംബം കടംവീട്ടാനാവാതെ നിസഹായവസ്ഥയില്‍. മുരണി മേപ്പങ്ങാട്ട് ഭാരതിയുടെ കുടുംബമാണ് വായ്പ തിരിച്ചടയ്ക്കാനാ വാതെ വിഷമിക്കുന്നത്. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്നും ഭവന നിര്‍മ്മാണത്തിനായ് ബലരാമന് അന്‍പത്തി അയ്യായിരം രൂപയാണ് വായ്പയെടുത്തത്. വായ്പ തവണകളായ് അടച്ചു കൊണ്ടിരിക്കെയാണ് ഭര്ത്താ വ് ബലരാമന് ട്യൂമര്‍ ബാധിച്ചത്. നാല് ലക്ഷത്തോളം രൂപ പലരോടും വായ്പ വാങ്ങി ചികില്‍സിച്ചെങ്കിലും കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിന് മരിച്ചു. ചികില്‍സക്കായ് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കുടുംബത്തിന് വായ്പ തിരിച്ചടക്കാന്‍ സാധിച്ചില്ല. മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതിപ്രകാരം ഇപ്പോള്‍ പലിശയും പിഴയും ചേര്‍ത്ത് ഒരു ലക്ഷത്തി പതിനഞ്ചായിരത്തോളം രൂപയാണ് തിരിച്ചടക്കാന്‍ ആവശ്യപ്പെടുന്നത്.
ഓട്ടോ ഡ്രൈവറായ മകന്റെ വരുമാനം ഒന്നുമാത്രമാണ് അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. നിത്യരോഗിയായ ഭാരതിയുടെ ചികില്‍സാ ചിലവിനു പോലും പണം തികയാത്ത അവസ്ഥയാണ്. ആകെയുള്ള അന്‍പത് സെന്റ് സ്ഥലത്ത് നിന്നും കാര്‍ഷിക വരുമാനം ഒന്നും കിട്ടാനില്ലെന്നിരിക്കെ എങ്ങിനെ കടം വീട്ടുമെന്നുള്ള വിഷമത്തിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: