കല്‍പ്പറ്റ : സെപ്റ്റംബറില്‍ കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സിലോടെ കേരളം ബിജെപി മയമാകുമെന്ന് മേഖലാ പ്രസിഡന്റ് വി.വി.രാജന്. ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ സജീവ പ്രവര്‍ത്തകരുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പ്രവര്‍ത്തകരുമായി യാതൊരു ബന്ധവുമില്ലാത്തതായിട്ടുപോലും, ബിജെപിയെ താറടിച്ചുകാണിക്കുന്നതിനുമാത്രമായി, മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ചില സംഭവങ്ങളെ ഉയര്‍ത്തികൊണ്ടുവരികയാണ് സിപിമ്മിന്റെ പ്രധാന പരിപാടി. വനവാസി-ദളിത് വിഭാഗങ്ങള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ പ്രധാന പ്രതികള്‍ ഇടത്-വലത് കക്ഷികളാണ്. വനവാസി-ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന പാര്‍ട്ടിയാണ് ഭാരതീയ ജനതാപാര്‍ട്ടി. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍നിന്നും ധാരാളം ജനപ്രതിനിധികളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചെടുക്കുന്നതിനും ബിജെപിക്ക് സാധിച്ചിട്ടുണ്ടെന്നും വി.വി.രാജന് പറഞ്ഞു.
കണ്‍വെന്‍ഷനില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതിയംഗം കെ.സദാനന്ദന്, പി.ജി. ആനന്ദ്കുമാര്‍, വി.നാരായണന്, കെ.ശ്രീനിവാസന്, കെ. പി.മധു, ലക്ഷ്മികുട്ടി, അല്ലിറാണി, മുകുന്ദന്, പി.ആര്. ബാലകൃഷ്ണന്, രജിത്കുമാര്‍, കെ.എം.ഹരീന്ദ്രന്‍, വി.കെ.ശിവദാസന്‍, അനന്ദന്, സന്ധ്യാമോഹന്ദാസ്, എം.പി.സുകുമാരന്‍, ടി.എം.സുബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: