കൊച്ചി: എയര്‍കണ്ടീഷണര്‍, ഗൃഹോപകരണ നിര്‍മ്മാതാക്കളായ ലോയ്ഡ്, ഭാഗ്യകണ്ണാടി എന്ന പേരില്‍ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓണക്കാലത്ത് 50% വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍ ഓണക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു. ഭാഗ്യകണ്ണാടി സ്കീമിലൂടെ എല്ലാ ലോയ്ഡ് പര്‍ച്ചേസിനൊപ്പവും ഉറപ്പുള്ള സമ്മാനങ്ങളും 1 ലക്ഷം രൂപവരെ ക്യാഷ് ബാക്കും നേടാം. മോഹന്‍ലാലിനൊപ്പം ഓണം ആഘോഷിക്കാന്‍ അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.
എല്ലാ എല്‍ഇഡി ടിവികള്‍ക്കും ഏസികള്‍ക്കും 5 വര്‍ഷം ഫുള്‍ വാറണ്ടി നല്‍കും. 75 കോടിയുടെ വിറ്റുവരവാണ് ഓണത്തിന് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ നിപുന്‍ സിംഘാള്‍ പറഞ്ഞു. റീജണല്‍ മാനേജര്‍ അനീഷ് വി. നായര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: