ന്യൂദല്‍ഹി: മറ്റ് കമ്പനികളുമായി മത്സരത്തിന് തയ്യാറായി ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിക്കുന്നു. ഒരു മാസം 300 ജിബി ഡാറ്റ ഉപയോഗിക്കുന്ന വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ നിരക്ക്. ഇത് പ്രകാരം പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം.
സെപ്റ്റംബര്‍ ഒമ്പതിന് പുതിയ പ്ലാന്‍ അവതരിപ്പിക്കും.
2 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഇതോടെ ഉപഭോക്താക്കള്‍ക്കാകുമെന്ന് ബിഎസ്എന്‍എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ പറഞ്ഞു. രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് വരെ കോളുകള്‍ സൗജന്യമായിരിക്കും. ഞായറാഴ്ചയിലെ സൗജന്യ കോളുകള്‍ക്ക് പുറമെയാണിത്.
ആറ് മാസത്തേയ്ക്കാണ് പുതിയ പ്ലാന്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനുശേഷം 499 പ്ലാനിലേയ്ക്ക് മാറാമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. ഇത് പ്രകാരം പരിധിയില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. സൗജന്യ കോള്‍ സൗകര്യവും ലഭിക്കും. ആറുമാസത്തേക്കാണ് പുതിയ പ്ലാന്‍. അതിനുശേഷം ഉപഭോക്താവിനു താല്‍പ്പര്യമുള്ള മറ്റു പ്ലാനുകളിലേക്കു മാറാം.
ഇതിനുമുമ്പ് അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത് എത്തിയിരുന്നു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വേഗനിയന്ത്രണമില്ലാത്ത അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുകളായിരുന്നു അത്. 1099 രൂപയുടെ പ്ലാനില്‍ 30 ദിവസത്തേക്ക് അണ്‍ലിമിറ്റഡായി ഡേറ്റ ഉപയോഗിക്കാം. എസ്ടിവി 1099 എന്ന പ്ലാന്‍ അണ്‍ലിമിറ്റഡ് ഡേറ്റ ഓഫറുകളില്‍ നവീനമായ ചുവടു വയ്പായിരുന്നു അത്.
നിലവിലെ അണ്‍ലിമിറ്റഡ് ഡേറ്റ പായ്ക്കുകളില്‍ നിശ്ചിത ഡേറ്റ ഉപയോഗത്തിനു ശേഷം വേഗം കുറയ്ക്കുകയാണു ചെയ്യുന്നത്. എന്നാല്‍, എസ്ടിവി 1099 ല്‍ വേഗപരിധി കുറയുന്നില്ല. 30 ദിവസം ഒരേ വേഗത്തില്‍ പരിധിയില്ലാത്ത ഡേറ്റ ഉപയോഗിക്കാമെന്നാണ് ബിഎസ്എന്‍എല്ലിന്റെ വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: