കോഴിക്കോട്: അനാവശ്യവും രാഷ്‌ട്രീയപ്രേരിതവുമായ പണിമുടക്കിനെ സംസ്ഥാനത്തെ ജീവനക്കാര്‍ തള്ളിക്കളഞ്ഞതായി കേരള എന്‍ജിഒ സംഘ് ജില്ലാ ഭാരവാഹി യോഗം വിലയിരുത്തി. ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംവിധാങ്ങള്‍ ദുരുപയോഗം ചെയ്ത് പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും പണിമുടക്ക് വിജയിപ്പിക്കാന്‍ ശ്രിമിച്ചിട്ടും അതൊന്നും വക വെക്കാതെ ജോലിക്കെത്തിയ ജീവനക്കാരെ യോഗം അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് സി. രഘുനാഥന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി പി.കെ. അനുജിത്ത്, സംസ്ഥാന സമിതി അംഗം ടി. ദേവാനന്ദന്‍, പി. കെ. ഷാജി, എന്‍. ബിജു എന്നിവര്‍ സംസാരിച്ചു. പി. കെ. വിനോദ്കുമാര്‍ സ്വാഗതവും യു. സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
















