കൊല്ലങ്കോട്: പെരുമാട്ടി കമ്പാലത്തറയില്‍ പഞ്ചായത്ത് പഴം പച്ചക്കറി സംസ്ക്കരണ പദ്ധതിക്ക് മാറ്റി വെച്ച പ്രദ്ദേശത്തെ പൊളിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചയോടെ നാട്ടുകാര്‍ കണ്ടെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് മീനാക്ഷിപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
എകദേശം 75 പ്രായം തോന്നിക്കും. റോസും വെളളയും കലര്‍ന്ന വരകളുളള കളര്‍ ഷര്‍ട്ടും കാവി മുണ്ടുമാണ് വേഷം.175 ഇഞ്ച് ഉയരമുണ്ട്. സംഭവ സ്ഥലത്തില്‍ മൃതശരീരത്തിനു സമീപത്തു കൃഷിയില്‍ ഉപയോഗിക്കുന്ന കീടനാശിനിയുടെ പായ്ക്കറ്റ് കണ്ടെത്തി.
സംഭവസ്ഥലത്തെയും പരിസരത്തെയും ഗ്രാമങ്ങളില്‍ നിന്നും പോലീസ് ആളുകളെ എത്തിച്ച് തിരിച്ചറിയാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മൃതശരീരം പോലീസിന്റെ ഇന്‍ക്വസ്റ്റിന് ശേഷം ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: