തിരൂര്‍: എന്‍ടിയു സംസ്ഥാന വനിതാ സംഗമം ഇന്ന് തിരൂരില്‍ നടക്കും. ടൗണ്‍ഹാളില്‍ സജ്ജീകരിച്ച മതിലകത്ത് ദേവകി അമ്മ നഗറില്‍ രാവിലെ പത്തിന് പ്രശസ്ത സാഹിത്യകാരി പി.വത്സല ഉദ്ഘാടനം ചെയ്യും. എന്‍ടിയു വനിതാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ സി.ജീജാഭായ് അദ്ധ്യക്ഷത വഹിക്കും. താനൂര്‍ അമൃതാനന്ദമയി മഠം അധിപതി ബ്രഹ്മചാരിണി അതുല്യാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ.വി.ടി.രമ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന-ജില്ലാ നേതാക്കളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
സ്ത്രീത്വത്തിന്റെ അന്തസാണ് രാജ്യത്തിന്റെ അന്തസെന്ന് പ്രഖ്യാപിച്ച വിവേകാനന്ദന്റെ വാക്കുകള്‍ സമൂഹത്തെ ഓര്‍മ്മപ്പെടുത്തകയാണ് സംഗമത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: