പരപ്പനങ്ങാടി: റെയില്‍വേ സ്റ്റേഷന് പരിസരത്തെ പാര്‍ക്കിംങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യാത്ത വാഹനങ്ങളില്‍ നിന്നുപോലും കരാറുകാരന് ഫീസ് ഈടാക്കുന്നായി പരാതി. സ്റ്റേഷനിലേക്ക് ട്രിപ്പ് വരുന്ന ഓട്ടോറിക്ഷകളെയും ആളുകളെത്തുന്ന സ്വകാര്യ വാഹനങ്ങളയും വെറുതെ വിടാറില്ല, ഇവരോടും പത്ത് രൂപ ഫീസ് ഈടാക്കുന്നു. നിലവില്‍ സ്റ്റേഷന് പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നു മാത്രമേ ഫീസ് ഈടാക്കാനാവൂ. ഇത് ദുരുപയോഗം ചെയ്തുകൊണ്ടാണ് കരാറുകാരും അവരുടെ ജോലിക്കാരും യാത്രക്കാരോട് അപമര്യാദയായി പെരുമാറി പണം അടിച്ചെടുക്കുന്നത്. ഇവരുമായി വാക്കുതര്‍ക്കത്തിന് നില്‍ക്കാതെ പലരും പണം കൊടുത്ത് തടിതപ്പുകയാണ് പതിവ്. കരാര്‍ ജീവനക്കാരുടെ ധിക്കാരപരമായ നടപടിക്കെതിരെ യാത്രക്കാരും ഓട്ടോ-ടാക്സി തൊഴിലാളികളും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: