പരപ്പനങ്ങാടി: പുതിയ സര്‍ക്കാര്‍ നൂറുദിനം പിന്നിടുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തട്ടിക്കളിച്ചു രസിക്കുന്നു. മുമ്പ് തെക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളിലുമാണ് ഇത്തരം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആഭാസങ്ങള്‍ അരങ്ങേറിയിരുന്നതെങ്കിലും ഇപ്പോള്‍ ഇത് മലപ്പുറം ജില്ലയിലും എത്തിയിരിക്കുകയാണ്. അഞ്ചു മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ ശുദ്ധീകരണ പ്രക്രിയ തുടങ്ങിയത്. ഭരണപക്ഷ യൂണിയനുകള്‍ നല്കുന്ന ലിസ്റ്റ് പ്രകാരമാണ് സ്ഥലം മാറ്റ ഉത്തരവുകള്‍ ഇറങ്ങുന്നത്.
ഉത്തരവ് കൈപ്പറ്റി പുതിയ സ്ഥലത്തെത്തി ജോലിയില്‍ പ്രവേശിപ്പിക്കുമ്പോഴേക്കും അടുത്ത സ്ഥലത്തേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവുമെത്തും ഫലത്തില്‍ പെട്ടിയും കിടക്കയും നിലത്തു വെക്കാന്‍ അനുവദിക്കുന്നില്ലെന്ന് സാരം. റവന്യു വകുപ്പില്‍ ഭരണപക്ഷ സംഘടനയുടെ സ്വന്തക്കാരെ വീട്ടുപടിക്കലേക്ക് സ്ഥലം മാറ്റി കൊടുക്കുമ്പോള്‍ ഇതര സംഘടനകളില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് അടിക്കടിയുള്ള സ്ഥലം മാറ്റങ്ങള്‍ ദുരിതമായി മാറുന്നു.കഴിഞ്ഞ ദിവസം എ.ആര് നഗര്‍ വില്ലേജ് ഓഫീസില്‍ നിന്നും സ്ഥലം മാറ്റിയ വില്ലേജ് ഓഫീസര്‍ തേഞ്ഞിപ്പലത്ത് ചാര്െജ്ജടുത്ത് ഏഴ് ദിവസം കഴിഞ്ഞപ്പോഴേക്കും അടുത്ത സ്ഥലത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവുമെത്തി ദിനംപ്രതി നിരവധി സര്‍ട്ടിഫിക്കറ്റുകളും മറ്റും സാക്ഷ്യപ്പെടുത്തി നല്‍കേണ്ട വില്ലേജ് ഓഫീസര്‍ തസ്തിക ദിവസങ്ങളോളം ഒഴിഞ്ഞുകിടക്കുന്നതു കാരണം ജനം ഏറെ ബുദ്ധിമുട്ടിലാവുകയാണ്. മാറിമാറി ഉത്തരവുകള്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ ഏറെ മാനസിക ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: