കൊച്ചി: കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി അടിപൊളി എന്ന വെബ്സൈറ്റും ‘അടിപൊളി ബെസ്റ്റ് പ്രോഡക്ട്സ് ബെസ്റ്റ് പ്രൈസ്’ ആപ്പും കൊച്ചിന് ക്രൗണ്ട പ്ലാസയില്‍ ഉദ്ഘാടനം ചെയ്തു. എ എം ആരിഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
മലയാളികള്‍ക്കു വേണ്ടി മലയാളി നടത്തുന്ന കേരളത്തിലെ ആദ്യത്തെ ഇ-കൊമേഴ്സ് ആപ്പാണ് അടിപൊളി. സയ്യിദ് ഹമീദ് (മാനേജിംഗ് ഡയറക്ടര്‍), ബിജു കുറ്റിക്കാട്ട് (ഡയറക്ടര്‍, ഓപറേഷന്‍സ്) എന്നിവരാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.
ദേശീയതലത്തിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കേരളത്തില്‍ മോശം സേവനം നല്‍കുകയും സാധനങ്ങളുടെ വിതരണത്തിനു കാലതാമസമെടുക്കുകയും ചെയ്യുന്നതാണ് അടിപൊളിയുടെ പിറവിക്കു പ്രധാന കാരണം. കേരളത്തിലെവിടെയും പരമാവധി 48 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വിതരണം ചെയ്യാനാണ് അടിപൊളി ഉദ്ദേശിക്കുന്നത്. വരുന്ന ആറു മാസങ്ങള്‍ കൊണ്ട് ഈ സേവനങ്ങള്‍ കേരളമെങ്ങും വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: