കാഞ്ഞങ്ങാട്: മഞ്ചേശ്വരം ഐല ഭഗവതി ക്ഷേത്ര ഭൂമിയില്‍ താലൂക്ക് ഓഫീസ് പണിയാനുള്ള സര്‍ക്കാര്‍ നീക്കം വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തായിരിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന് ഭാരവാഹികള്‍ പറഞ്ഞു. സംക്രമ പൂജ നടക്കുന്നതും 60 വര്‍ഷത്തിലൊരിക്കല്‍ തെയ്യങ്ങളുടെ സംഗമം നടക്കുന്നതും ഈ ഭൂമിയിലാണ്. അതിനാല്‍ താലൂക്ക് ഓഫീസ് പണിയാനുള്ള നീക്കത്തിനെതിരെ നടക്കുന്ന ഭക്തരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ക്ഷേത്ര മൈതാനിയില്‍ താലൂക്ക് ഓഫീസ് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഐല ഭഗവതി ക്ഷേത്ര മുറ്റത്ത് നിന്ന് പ്രകടനമായെത്തിയ നൂറുകണക്കിന് ഭക്തര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഒരു ദിവസത്തെ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. തിടമ്പ് നൃത്തത്തെ പൊതുനിരത്തില്‍ ആഭാസമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ഇന്നലെ വരെയുളള കുടിശിക നല്‍കിക്കഴിഞ്ഞതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 37,01,474 രൂപ നല്കി കഴിഞ്ഞു. ബില്ല് നല്കിയ ഒരു ക്ഷേത്രത്തിനും കുടിശിക ബാക്കിയില്ലെന്ന് കാസര്‍കോട് ഡിവിഷന് ചെയര്മാന് കൊയ്യം ജനാര്ദ്ദനന്, അംഗങ്ങളായ അര്ജുന് തായലങ്ങാടി, ഡി.കെ.ഗോപിനാഥ്, പി.വി.സുരേഷ് തുടങ്ങിയവര്‍ പറഞ്ഞു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ വയത്തൂര് കാലിയാര് ക്ഷേത്രം, തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രം, മഡിയന്‍ കൂലോം ക്ഷേത്രം എന്നിവിടങ്ങളിലെ കുടിശിക ബാക്കിയുണ്ട്. ഈ ക്ഷേത്രങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു തന്നാല്‍ എത്രയും വേഗം തുക അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: