കാസര്‍കോട്: ക്ഷേത്രങ്ങളും ക്ഷേത്ര പരിസരവും ആര്‍എസ്എസുകാര്‍ ആയുധപ്പുരകളാക്കുന്നുവെന്ന ദേവസ്വം മന്ത്രിയുടെ വിവാദ പരാമര്‍ശം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ക്ഷേത്രാചാരത്തിന്റെ ഭാഗമായി നടക്കുന്ന തിടമ്പ് നൃത്തത്തെ തെരുവിലേക്ക് വലിച്ചിഴച്ച് സിപിഎമ്മിന്റെ ഹൈന്ദവ അവഹേളനം പിന്‍വലിച്ച് ഹൈന്ദവ സമൂഹത്തോട് നിരുപാധികം മാപ്പ് സിപിഎം തയ്യാറാകണം. ഹൈന്ദവ സമൂഹത്തെ നിരന്തരം അവഹേളിക്കുന്ന സിപിഎം നിലപാട് നിര്‍ത്തിയില്ലെങ്കില്‍ ഉയര്‍ന്നു വരുന്ന ശക്തമായ ജനാധിപത്യ രീതിയിലുള്ള പ്രക്ഷോപങ്ങളെ ചെറുക്കാന്‍ സിപിഎമ്മിന്റെ സംഘടനാ ബലം പോരാതെ വരുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: