കാസര്‍കോട്: തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടും പൊതുപണിമുടക്കുമായി ചില സംഘടനകള്‍ മുന്നോട്ട് പോകുന്നത് ജനദ്രോഹപരമാണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. അന്തമായ രാഷ്ട്രീയ വിരോധം വെച്ചു കൊണ്ട് നടത്തുന്ന പണിമുടക്ക് തികച്ചും ജനദ്രോഹപരമാണ്.
കേന്ദ്രതൊഴിലാളി സംഘടനകള്‍ സമരത്തിനാധാരമായി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. സംഘടനാ നേതാക്കളുമായി കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ച ആവശ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ബോണസ് ഭേദഗതി ആക്ട് ശകതമായി നടപ്പിലാക്കും, 20142015, 20152016ലെ ബോണസ് കേന്ദ്രം ഉടന്‍ നല്കാന് പ്രത്യേക ഗവണ്മെന്റ് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ബോണസുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമുള്ള സ്റ്റേകള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കും.
രാജ്യത്ത് ഒരു ‘മിനിമം വേതനം’ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കും. എല്ലാവര്ക്കും നല്കാന് ബാധ്യസ്ഥമായ ‘മിനിമം വേതനത്തിനായി വിജ്ഞാപനം ഇറക്കും. എല്ലാതരം കരാര്‍ തൊഴിലാളികള്‍ക്കും’മിനിമം വേതനം’ ഉറപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ഇറക്കും. കരാര്‍ തൊഴിലാളികളുടെ ‘രജിസ്ട്രേഷന് നിര്‍ബന്ധമാക്കും’, ഇതില്‍ വീഴ്ച വരുത്തുന്ന കോണ്‍ട്രാക്ടര്‍മാര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. പ്രത്യേക സെക്ടറുകള്‍ക്കുള്ള പ്രത്യേക വേതനവും പരിഗണനയിലാണ്.
അങ്കണവാടി തുടങ്ങിയ കേന്ദ്രപദ്ധതികളില്‍ പണിയെടുക്കുന്നവരെ പിഎഫ്ഇഎസ്ഐയില് ഉള്‍പ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ഇതിനായി മഹിളാ ശിശുക്ഷേമം, ആരോഗ്യം, മാനവവിഭവശേഷി,തൊഴില്‍, ധനകാര്യം തുടങ്ങിയ മന്ത്രലായങ്ങള്‍ ചേര്‍ന്ന് പ്രത്യേക പദ്ധതി നിശ്ചിത സമയ പരിധിക്കുള്ളില്‍ തയ്യാറാകും. ഇതിനായുള്ള കമ്മിറ്റിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. പരീക്ഷണ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷ, നിര്‍മ്മാണ തൊഴിലാളികള്‍ക്കായി ഇത്തരം സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധിയിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും ശമ്പളം തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്കി സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളിലുടെ നീതി ആയോഗിനെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക യോഗങ്ങള്‍ ചേരും. ഗതാഗതം, വന്‍വ്യവസായങ്ങള്‍, ആരോഗ്യം, ടെക്സ്റ്റയില്‍സ്, ചണം തുടങ്ങിയ പ്രത്യേക സെക്ടറുകളിലെ പ്രശ്ന പരിഹാരത്തിനായി പ്രത്യേക യോഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച് ചേര്‍ക്കും.
ട്രേഡ് യൂണിയന് രജിസ്ട്രേഷനുകള്‍ 45ദിവസത്തിനകം പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും സമയ ബന്ധിതമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും.
ത്രികക്ഷി സംവിധാനത്തെയും ഐഎല്‍ഒ കണ്‍വെന്‍ഷനുകളെയും പൂര്‍ണ്ണ തോതില്‍ ബഹുമാനിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഉറപ്പുനല്‍കി. ഭാവിയില്‍ ഏതെങ്കിലും തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് തൊഴിലാളി സംഘടനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും. തൊഴിലാളി താല്പര്യ സംരക്ഷണത്തിനായി പരിഗണനയിലുള്ള എല്ലാ നിയമ നിര്‍മ്മാണങ്ങളില്‍ നിന്നും തൊഴിലാളി വിരുദ്ധമായ വകുപ്പുകള്‍ ഒഴിവാക്കും. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവത്തില്‍ കാണുകയും. അതിനായി പ്രതിജ്ഞ ബന്ധവുമാണെന്നും വ്യക്തമാക്കി.
തൊഴില്‍ നിയമങ്ങളുടെ കര്‍ശനമായ നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാന ഗവണ്മെന്റുകളോടും വിവിധ കേന്ദ്രഗവണ്മെന്റു വകുപ്പുകളോടും റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഇതിനായി സ്ഥിരമായ പരിശോധന സംവിധാനം കേന്ദ്ര തലത്തില്‍ നടപ്പിലാക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: