കല്‍പ്പറ്റ : വനം വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ഇ.ഡിസ്ട്രിക്ട് പദ്ധതിയുമായി ബന്ധിപ്പിച്ചതിന്റെ ഭാഗമായി വനംവകുപ്പ് ജീവനക്കാര്‍ക്കും അക്ഷയ സംരഭകര്‍ക്കുമായി ശില്‍പ്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല എ.ഡി.എം. കെ.എം.രാജു ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഷാജു അദ്ധ്യക്ഷത വഹിച്ചു. വൈല്‍ഡ് ലൈഫ് വാര്ഡന് പി.ധനേഷ് കുമാര്‍, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന് സി ബോബന്, എം.കെ.ബിജു, സുമീര്‍, അജിത് കെ രാമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: