മാനന്തവാടി : മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ബാംബൂ കോര്‍പ്പറേഷന്റെ മുളയുല്‍പ്പന്ന നിര്‍മാണ കേന്ദ്രത്തന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നടപടി തുടങ്ങുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ വ്യാവസായ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. സെപ്തംബര്‍ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായവാണിജ്യകായിക മന്ത്രി ഇ പി ജയരാജന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഒ ആര് കേളു എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ സി കെ ശശീന്ദ്രന്, ഐ സി ബാലകൃഷ്ണന്, പ്രമുഖ വാസ്തു ശില്‍പ്പി പത്മശ്രീ ജി ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ബാംബു കോര്പ്പറേഷന് 2008ല്‍ വള്ളയൂര്ക്കാവില് ആരംഭിച്ച ഫീഡര്‍ യൂണിറ്റ് ഏതാണ്ട് പ്രവര്‍ത്തന രഹിതമായ നിലയിലാണ്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇവിടെ പുതിയ മെഷിനറികള്‍ സ്ഥാപിച്ചുകഴിഞ്ഞു. നിര്‍മാണ വസ്തുവായ മുള സംസ്കരിക്കുന്നതിനുള്ള ഇന്‍ഡ്രസ്ട്രിയല്‍ ബോയ്ലര്‍ യൂണിറ്റുള്‍പ്പെടെയുള്ള ആധുനീക സൗകര്യങ്ങാണ് ഒരുക്കിയിട്ടുള്ളത്. മുളകള്‍ പുഴുങ്ങിയെടുത്ത് ഫര്‍ണിച്ചറുകളും മറ്റും നിര്‍മിക്കുന്നതിനുള്ള സൗകര്യമുണ്ടാവും. പരിസ്ഥിതി ലോല പ്രദേശമായ വയനാടിന്റെ ടൂറിസം രംഗത്ത് പ്രകൃതിക്ക് ഇണങ്ങും വിധമുള്ള നിര്‍മാണങ്ങള്‍ക്കും മറ്റും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്മിച്ചുനല്കാന് കഴിയുന്ന തരത്തിലേക്ക് ഈ യൂണിറ്റിനെ മാറ്റാണ് കോര്പ്പറേഷന് ലക്ഷ്യമിടുന്നത്. വീടുകള്‍, കോട്ടേജുകള്‍, ബാംബൂ ഹട്ടുകളടങ്ങുന്ന ഇക്കോ ഹബ്ബുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ യൂണിറ്റിനെ സജ്ജമാക്കും. ഇത്തരത്തില്‍ മുളയുല്‍പ്പന്ന നിര്‍മ്മാണ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനായി കോര്പ്പറേഷന് ബാംബൂ മിഷനുമായി ചേര്‍ന്ന് സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ സംസ്കരിച്ച മുളയുടെ വില്‍പ്പന കേന്ദ്രം തുടങ്ങാനുള്ള പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
മരത്തിന് പകരം മുള നിര്‍മാണ വസ്തുവായി എല്ലാ വ്യവസായികനിര്മാണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനുള്ള പദ്ധതികള്‍ക്കും കോര്പ്പറേഷന് പദ്ധതി ആവിഷ്കരിക്കുണ്ട്. മുളയുല്‍പ്പന്നങ്ങളുടെ വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായി നല്ലളത്ത് പ്രവര്‍ത്തനം ആരംഭിച്ച തറയോട് നിര്‍മാണ ഫാക്ടറിയുടെ പ്രവര്‍ത്തനവും വിപുലീകരിക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ മാനന്തവാടി ഫീഡര്‍ യൂണിറ്റിലും ബാംബൂ തറയോടും പ്ലൈവുഡും മറ്റും നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെ നിര്മാണകേന്ദ്രമാവും.
വയനാട്ടില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ വീട്നിര്മാണ ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന മുള ഒരു വ്യവസായിക അസംസ്കൃത വസ്തുവായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: