ചാലക്കുടി: ജോലിയെടുക്കാതെ നിര്‍ബ്ബന്ധപൂര്‍വ്വം പണപിരിവ് നടത്തുന്ന കല്ലുട തൊഴിലാളികളുടെ നടപടി അവസാനിപ്പിക്കണമെന്ന് തൃശ്ശൂര്‍ ജില്ല ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് ഭാരാവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.തൃശ്ശൂര്‍ ജില്ലകളിലെ പ്രദേശിക ക്വാറികള്‍ നിര്‍ത്തലാക്കിയതോടെ കരാര്‍ പണിക്കാര് സര്‍ക്കാരിന്റെ പുതിയ നിയമത്തിന്റെ പേരിലും ഇപ്പോള്‍ റോഡുപണികള്‍ ജിഎസ്ബി രീതിയിലാക്കിയിരിക്കുകയാണ്.പുതിയ മെറ്റലിംങ്ങിന് ആദ്യ.
കാലത്തെ കൈ കൊണ്ട് ഉടച്ച് ഉണ്ടാക്കുന്ന മെറ്റല്‍ അനുവദിക്കുന്നില്ല.ഇതിനാല്‍ കല്ല് ഉടക്കുന്ന തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത് പലപ്പോഴും കരാറുകാരുമായി തര്‍ക്കത്തിന് കാരണമാക്കുന്നു.പുതിയ സര്‍വ്വീസ് നികുതികള്‍ കരാര്‍ ജോലികളും എസ്റ്റിമേറ്റ് തുക വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്നും ഇവര്‍ പറയുന്നു.
ക്വാറികളില്‍ നിന്നും എസ്റ്റിമേറ്റില്‍ പറയുന്ന ക്വാറിമുക്ക് കയറ്റി കൊണ്ട് പോകുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഭീമമായ പിഴ ഈടാക്കുന്നതായും ഇവ അവസാനിപ്പിക്കുവാന്‍ തയ്യാറാകണമെന്നും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നടത്തുന്ന ജില്ലാ കണ്വെന്ഷന് നാലിന് പത്ത് മണിക്ക് തൃശ്ശൂര്‍ ബിനി ടൂറിസ്റ്റ് ഹോമില്‍ വെച്ച് നടത്തുന്നു.ഒല്ലൂര്‍ എംഎല്‍എ കെ.രാജന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുന്നു.ബേപ്പൂര്‍ എംഎല്‍എയും ഫെഡറേഷന് സംസ്ഥാന പ്രസിഡന്റുമായ വികെസി മമ്മദ്കോയ മെമ്പര്‍ ഷിപ്പ് വിതരണവും നിര്‍വ്വഹിക്കുന്നു.പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ കരാര്‍ പണികള്‍ നിറുത്തി വെക്കുന്നതിന് തയ്യാറാക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍.കെ.ഔസേപ്പ്,സെക്രട്ടറി കെ.എം ശ്രീകുമാര്‍,ദിലീപ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: