തവനൂര്‍: മാറിമാറി വന്ന ഇടതുവലത് സര്‍ക്കാരുകള്‍ നാളികേരത്തിന്റെ താങ്ങുവില വര്‍ധിപ്പിച്ചതായി പലതവണ പറഞ്ഞെങ്കിലും കര്‍ഷകര്‍ക്ക് ഗുണമൊന്നും കിട്ടിയിട്ടില്ല. വന്‍കിട വ്യവസായികളുടെയും വെളിച്ചെണ്ണ കമ്പനികളുടെയും വക്താക്കളായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകമോര്‍ച്ച അടക്കമുള്ള സംഘടനകള്‍ നിരവധി തവണ സമരം നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കൃഷിഭവന് വഴി പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. വലിയ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ ഇതിനെ നോക്കികണ്ടത്. എന്നാല്‍ അതും പാതി വഴിയില്‍ നിലച്ച അവസ്ഥയിലാണ്. സംഭരിച്ച തേങ്ങയുടെ വില ആറ് മാസത്തോളമായി കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഓണം പടിവാതില്‍ക്കലെത്തി നില്ക്കുമ്പോള് കര്‍ഷകരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എത്രയും വേഗം നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.യു.ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: