തിരുവാലി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തിരുവാലി പഞ്ചായത്തില്‍ അട്ടിമറിക്കുന്നതായി പരാതി. ഒന്നാം വാര്‍ഡിലെ തൊഴിലാളികള്‍ക്ക് രണ്ട് മാസമായി പണി ലഭിച്ചിട്ടില്ല.
വാര്‍ഡ് മെമ്പറുടെ സ്വജനപക്ഷപാതവും അഹങ്കാരം നിറഞ്ഞ തീരുമാനങ്ങളുമാണ് പദ്ധതിക്ക് വിലങ്ങുതടിയാകുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ജോലിക്കാരെ ആവശ്യമുള്ള കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താം. പക്ഷേ ഇവിടെ മെമ്പര്‍ക്ക് താല്പര്യമുള്ള കര്‍ഷകരുടെ കൃഷിയിടത്തില്‍ മാത്രമേ പണിയെടുക്കാവൂയെന്ന സ്ഥിതിയാണ്. ഓണം ആഘോഷിക്കാമെന്ന പ്രതീക്ഷയോടെ എല്ലുമുറിയെ പണിയെടുത്ത സ്ത്രീകളാണ് വേതനം കിട്ടാതെ ബുദ്ധിമുട്ടുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റു കൂടിയായ വാര്‍ഡ് മെമ്പറെ ചോദ്യം ചെയ്യാന്‍ ഭരണസമിതിയിലെ ആരും തയ്യാറാകുന്നില്ല. സാധാരണക്കാരന് ആശ്വാസമായി മാറിയ തൊഴിലുറപ്പ് പദ്ധതി നരേന്ദ്രമോദി സര്‍ക്കാര്‍ കൂടുതല്‍ ജനകീയമാക്കിയിരിക്കുകയാണ്. അപ്പോഴാണ് തിരുവാലിയില്‍ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത്.
ഇതിനെതിരെ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: