കോഴഞ്ചേരി: ആറന്മുളയിലെ വ്യാവസായികമേഖലാ പ്രഖ്യാപനം പിന്‍വലിച്ചതില്‍ ബിജെപിയും പൈതൃകഗ്രാമകര്‍മ്മസമിതിയും ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി. ബിജെപിയുടേയും കുമ്മനം രാജശേഖരന്റേയും നേതൃത്വത്തില്‍ സമരപോരാട്ടങ്ങളിലൂടെ നേടിയ വിജയം വരും കാലങ്ങളില്‍ പരിസ്ഥിതിയ്ക്കുവേണ്ടി പോരാടുന്ന എല്ലാ സമരങ്ങള്‍ക്കും ഒരു പാഠ്യവിഷയമാകുമെന്ന് ആഹ്ലാദ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായര്‍ പറഞ്ഞു. വരുംകാലങ്ങളില്‍ സാധാരണക്കാരായ ജനങ്ങളെ മറന്നുകൊണ്ട് വന്‍കിട കമ്പനികള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ തയ്യാറാകുന്ന സര്‍ക്കാരുകള്‍ക്കുള്ള താക്കീതുകൂടിയാണ് ആറന്മുള സമരത്തിന്റെ വിജയം എന്ന് യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പൈതൃകഗ്രാമകര്‍മ്മസമിതി പ്രസിഡന്റ് പി.ഇന്ദുചൂഡന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആര്.ഷാജി, കര്‍ഷകമോര്‍ച്ച നിയോ.ജന സെക്രട്ടറി പി.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആറന്മുള കിഴക്കേനടയില്‍ പുത്തരിയാലിന്‍ ചുവട്ടില്‍ നിന്നാരംഭിച്ച ആഹ്ലാദ പ്രകടനത്തിന് പി.ഇന്ദുചൂഡന്, പി.ആര്.ഷാജി, എന്‍.കെ.നന്ദകുമാര്‍, പി.സുരേഷ്കുമാര്‍, അപ്പുക്കുട്ടന്‍നായര്‍, വി.മോഹനന്, വിജയമ്മ എസ്.പിള്ള എന്നിവര്‍ നേതൃത്വം നല്കി2010 ലെ ഇടതു സര്‍ക്കാര്‍ വിമാനത്താവളത്തിന് നല്കിയ അനുമതിയും വ്യാവസായികമേഖലാ പ്രഖ്യാപനവും 2016 ലെ ഇടതുസര്‍ക്കാര്‍തന്നെ പിന്‍വലിക്കേണ്ടതായി വന്നു. ജനരോഷത്തെ തുടര്‍ന്ന് ജന്മം നല്‍കിയവര്‍തന്നെ ഉദക ക്രിയകളും ചെയ്യേണ്ട ഗതികേടിലേക്ക് ഇടതുപക്ഷം മാറി. മല്ലപ്പുഴസ്ശേരി പള്ളിയോടകരയോഗം പള്ളിയോട പള്ളിവിളക്ക് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചസമരം ബിജെപിയും പിന്നീട് പൈതൃകഗ്രാമകര്‍മ്മസമിതിയും ഏറ്റെടുത്തു. കുമ്മനം രാജശേഖരന് സമരനേതൃത്വം ഏറ്റെടുത്തതോടുകൂടി സമരത്തിന്റെ മുഖംതന്നെ മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: