തിരുവല്ല:അഗതികളുളെ അമ്മ മദര്‍തെരേസയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിനോട് അനുബന്ധിച്ച് മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ നേതൃത്വത്തില്‍ വിശക്കുന്നവന് ആഹാരം നല്കുന്ന പദ്ധതിക്ക് തടക്കമായി. അതിരൂപത അദ്ധ്യക്ഷന്‍ റവ.ഡോ.തോമസ് മാര്‍കൂറിലോസ് മെത്രാപോലിത്ത തിരുവല്ല സെന്റ് .ജോണ്‍സ് കോളേജ് അങ്കണത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പാവപ്പെട്ടവരുടെ അമ്മയായയ മദര്‍ തെരേസയുടെ ദര്‍ശനങ്ങളായ കാരുണ്യവും,കരുതലും പങ്ക് വെക്കലും എന്ന മഹത്തായ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ നഗരത്തിലെ അശരണര്ക്ക്് സ്വാന്തനമാകുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.അതിരൂപതയിലെ വിവിധ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണം അവശത അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യും ഇതിനായി സെന്റ് ജോണ്‍സ് കോളേജ് ക്യാമ്പസില്‍ പ്രത്യേകം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്്.പരിപാടിയില്‍ വിവിധ രാഷ്ട്രീയ നേതാക്കന്മാര്,വൈദിക ശ്രേഷ്ടര്‍,സന്യാസിനികള്‍,എംസിഎ,എംസിവൈഎം,തുടങ്ങിയ അല്മായ സംഘടന ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: