രാജപുരം: സര്‍ക്കാര്‍ നൂറാം ദിനമാഘോഷിക്കുമ്പോള്‍ റവന്യൂ മന്ത്രിയുടെ മണ്ഡലത്തിലെ വില്ലേജ് ഓഫീസില്‍ ആളില്ലാ കസേരകള്‍ മാത്രം. കളളാര്‍ വില്ലേജ് ഓഫീസിലാണ് വില്ലേജ് ഓഫീസറും ജീവനകാരുമില്ലാത്തതിനാല് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തടസപ്പെട്ടത്. വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്ക്കായിയെത്തിയവര് ഇതോടെ ദുരിതത്തിലായി. പത്ത് മണിക്കെത്തേണ്ട ജീവനക്കാര്‍ ഒരു മണിയായിട്ടുമെത്തിയില്ല. വിവിധ ആവശ്യങ്ങള്ക്കായെത്തുന്നവരോട് സമാധാനം പറയാന്‍ ഉണ്ടായിരുന്നത് ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി മാത്രം. വില്ലേജ് ഓഫീസറും രണ്ട് ജിവനക്കാരും താലൂക്ക് ഓഫീസിലും വില്ലേജ് അസിസ്റ്റന്റ് ഓഫീസ് ആവശ്യത്തിന് കാഞ്ഞങ്ങാട് പോയതുമാണ് ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമെന്നാണ് പറയുന്നത്. കുട്ടത്തോടെ ജീവനക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി പോകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വില്ലേജ് ഓഫീസിലെത്തിയവര്‍ പറഞ്ഞു. ആളില്ലാ കസേരകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ഇവിടെയെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം റവന്യൂ മന്ത്രിയുടെ ശ്രദ്ധയിലും പെടുത്തി. എന്നാല്‍ പുതുതായെത്തിയ വില്ലേജ് ഓഫിസര്‍ ഡി ജിറ്റല്‍ സിഗ്നേച്ചറുമായി ബന്ധപെട്ട കാര്യത്തിന് താലൂക്ക് ഓഫീസില്‍ വന്നതാണെന്നാണ് തഹസില്‍ദാര്‍ പറയുന്നത്. മലയോര മേഖലയില്‍ നിന്ന് ഉള്‍പ്പെടെ വന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭിക്കാതെ മടങ്ങി പോകേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: