നീലേശ്വരം: കിനാനൂര്‍ -കരിന്തളം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെട്ട ബിരിക്കുളം കരിയാര്പ്പില് ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ ഉപോയഗിക്കുന്ന പൊതുറോഡ് സ്വകാര്യ വ്യക്തികള്‍ക്കു പതിച്ചു നല്‍കിയതായി ആരോപണം. പരപ്പ വില്ലേജില്‍ സര്‍വേ നമ്പര്‍ 155 ല്‍ പെട്ട സ്ഥലത്തുള്ള റോഡാണ് പതിച്ചു നല്‍കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഭൂമി പതിച്ചു കിട്ടിയവര്‍ കഴിഞ്ഞദിവസം സ്ഥലത്തെത്തി അവകാശം സ്ഥാപിച്ചതോടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്ത് വരികയായിരുന്നു.
അറുപതു വര്‍ഷത്തിലധികം പഴക്കമുള്ള റോഡ് ഉള്‍പെടുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തികള്‍ക്കു നല്‍കിയിരിക്കുന്നത്. ആദിവാസി ദളിത് വിഭാഗങ്ങളും മറ്റു പിന്നോക്ക വിഭാഗങ്ങളും താമസിക്കുന്ന പ്രദേശമാണിത്. 50ലധികം കുടുംബങ്ങള്‍ വര്‍ഷങ്ങളായിട്ട് ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. സ്ഥലം അളന്നു തിരിക്കുക കൂടി ചെയ്തതോടെ റോഡ് പൂര്‍ണമായും സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. റോഡ് പഞ്ചായത്തെറ്റേടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ഗതാഗത യോഗ്യമാക്കാന്‍ ആവശ്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
കരിയാര്‍പ്പ് റോഡ് സ്വകാര്യ വ്യക്തികളുടെ കീഴിലായതോടെ നിരവധി കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് തടസ്സപ്പെട്ടിരിക്കുന്നത്. പട്ടികവര്‍ഗ വകുപ്പിന്റെ ധന സഹായത്തോടെ നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍ സ്ഥിതിചെയ്യുന്നതും ഈ ഭാഗത്താണ്. നാട്ടുകാരാണ് ഇത്രയുംനാള്‍ റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നത്. പഞ്ചായത്ത് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറു കൂടിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റോഡ് പതിച്ചു നല്‍കിയതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. ബിരിക്കുളം കരിയാര്‍പ്പ് റോഡ് പതിച്ചു നല്‍കിയതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ വിവാദത്തിലായിരിക്കുകയാണ്. ഭരണകക്ഷിയില്‍ പെട്ടവരുടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി റോഡ് ആര്‍ക്കും പതിച്ച് നല്‍കിയിട്ടില്ലെന്ന വാക്കാലുള്ള നിലപാടിലാണ് വില്ലേജ് അധികൃതര്‍.
സ്വകാര്യ വ്യക്തികള്‍ക്കു പതിച്ചു നല്‍കിയതായി ആരോപിക്കുന്ന ബിരിക്കുളം കരിയാര്പ്പിലെ
പൊതുറോഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: