കൊല്ലം: ഓഫീസ് സമയം തടസപ്പെടുത്തി സിപിഎം യൂണിയന്റെ സമരപ്രഖ്യാപനം. ഇന്നലെ ജില്ലാ കളക്‌ട്രേറ്റ് മുതല്‍ പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജോലി തടസപ്പെടുത്തിയാണ് നാളെ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം ആവശ്യപ്പെട്ട് സിപിഎമ്മിന്റെ വിവിധ യൂണിയനുകള്‍ രംഗത്ത് എത്തിയത്. ജോലി സമയത്ത് മറ്റ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കാളികളാകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിന് പുല്ലുവില കല്‍പ്പിച്ചാണ് ജീവനക്കാര്‍ ഇന്നലെ ഓഫീസ്‌സമയത്ത് സമരകാമ്പയിനുമായി എത്തിയത്.
















