കൊച്ചി: ഓണാഘോഷത്തോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച ‘സാംസങ് ഫോണസദ്യ’ഓഫറിലെ ആദ്യ സെറ്റ് വിജയികളെ സാംസങ് ഇന്ത്യ പ്രഖ്യാപിച്ചു. ഓണത്തിന്റെ സന്തോഷവും സമൃദ്ധിയും ഉപയോക്താക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ഒട്ടേറെ സൗജന്യങ്ങളും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 13 വരെയുള്ള സാംസങ് ഫോണസദ്യ ഓഫര്‍ കാലയളവില്‍ കേരളത്തിലെ ഏതെങ്കിലും അംഗീകൃത ഔട്ട്ലെറ്റുകളില്‍നിന്നും സാംസങ് സ്മാര്‍ട്ട്ഫോണുകളോ ജെ-മാക്സോ വാങ്ങുമ്പോള്‍ ഓരോ ദിവസവും ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനും മെഗാ ബംപര്‍ സമ്മാന നറുക്കെടുപ്പില്‍ പങ്കെടുക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.
ഓഫര്‍ കാലയളവില്‍ തെരഞ്ഞെടുക്കപ്പെട്ട മോഡല്‍ സാംസങ് സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ മൈ ഗാലക്സി ആപ് വഴി ഓണം ഭാഗ്യനറുക്കെടുപ്പില്‍ പങ്കാളിയാകാം. മൈ ഗ്യാലക്സി ആപ്പിലെ ഓണം ബാനറില്‍ ക്ലിക്ക് ചെയ്താല്‍ കൂപ്പണ്‍ കോഡ് ലഭിക്കും. ഇത് ഉപയോഗിച്ച് ഭാഗ്യനറുക്കെടുപ്പിനായി രജിസ്റ്റര്‍ ചെയ്യാം. കൃത്യമായ ഇടവേളകളില്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കും. ഭാഗ്യനറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 30 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 നേടാനുള്ള അവസരം ലഭിക്കും. കൂടാതെ ബംപര്‍ സമ്മാനജേതാവിന് 101 പവന് സ്വര്‍ണവും ലഭിക്കും.
നൂതനമായ ഉത്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാംസങ് പ്രതിജ്ഞാബദ്ധമാണെന്ന് സാംസങ് മൊബൈല്‍സ് വൈസ് പ്രസിഡന്റ് രാജു പുല്ലന് പറഞ്ഞു. കേരളത്തിലെ അവിഭാജ്യഘടകമായ ഓണാഘോഷം കൂടുതല്‍ സവിശേഷമാക്കാനാണ് സാംസങ് ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സാംസങ് ഫോണസദ്യയ്ക്ക് ലഭിച്ച അകമഴിഞ്ഞ പിന്തുണയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇക്കുറിയും ഉപയോക്താക്കളുടെ ആഘോഷത്തിന് മാറ്റുകൂട്ടാനും വിപണിയില്‍ കൂടുതല്‍ മികച്ച ശക്തിയായി മാറാനുമാണ് സാംസങ് പരിശ്രമിക്കുന്നതെന്ന് രാജു പുല്ലന് പറഞ്ഞു.
മൈ ഗ്യാലക്സി പ്ലാറ്റ്ഫോമിലൂടെ സവിശേഷമായ ഓഫറുകളാണ് സാംസങ് അവതരിപ്പിക്കുന്നത്. സാംസങ് സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്ന കേരളത്തിലെ ഉപയോക്താക്കള്‍ക്കായി കല്യാണ്‍ ജൂവലേഴ്സ്, ക്രൗണ്‍ പ്ലാസ, സില്‍വര്‍ സ്റ്റോം, ജോളി സില്‍ക്സ്, ഡെയ്ലി ഫിഷ് എന്നീ പങ്കാളികളില്‍നിന്നും സവിശേഷമായ ഓഫറുകള്‍ സ്വന്തമാക്കാം.
ഫോണസദ്യ ഓഫറിനോട് അനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട മോഡല്‍ ഫോണുകള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് എസ്ബിടിയുടേത് അടക്കം എല്ലാ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേയ്സുകള്‍ക്കും പത്ത് ശതമാനം കാഷ്ബായ്ക്ക് ലഭിക്കും. കൂടാതെ ബജാജ് ഫിനാന്‍സ് സ്കീം ഉപയോഗിച്ചും ഹോം ക്രെഡിറ്റ് ഓപ്ഷനുകള്‍ ഉപയോഗിച്ചും ഉപയോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: