കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ 25-ാം ബൂത്ത് സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.ജി റോഡ് പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ബി.ജി റോഡ് അണ്ടര്‍പാസ് വീതികൂട്ടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ബൂത്ത് പ്രസിഡന്റ് എന്‍. സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഷൈബു പുതിയ ബൂത്ത് ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. വെസ്റ്റ്ഹില്‍ ഏരിയ ജനറല്‍ സെക്രട്ടറി പി. സുധീര്‍, ഏരിയ സെക്രട്ടറി സി. ബിജിത്ത്, ബൂത്ത് ജനറല്‍ സെക്രട്ടറി കെ. സഞ്ജുലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി നാഷണല്‍ കൗണ്‍സില്‍ യോഗത്തിലേക്കുള്ള പ്രവര്‍ത്തക നിധി സമര്‍പ്പണവും നടന്നു. ഭാരവാഹികളായി എന്‍. സന്തോഷ്‌കുമാര്‍ (പ്രസിഡന്റ്), പി. ദിനേശ്കുമാര്‍ (ജനറല്‍ സെക്രട്ടറി), എന്‍.പി. മോഹന്‍ദാസ്, കെ. സഞ്ജുലാല്‍ (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















