ഇരിങ്ങാലക്കുട : സിപിഎമ്മിന്റെ ശക്തിദുര്‍ഗങ്ങള്‍ തകരുന്നതിലും ബിജെപി ശക്തിയാര്ജിക്കുന്നതിലും വിറളിപൂണ്ട സിപിഎം ഗുണ്ടകളെ ഉപയോഗിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാനസമിതി അംഗം സന്തോഷ് ചെറാക്കുളം പറഞ്ഞു. വിഎച്ച്പി താലൂക്ക് സേവാപ്രമുഖ് ഉണ്ണികൃഷ്ണന് പൂമംഗലത്തിനെ എടക്കുളം കനാല്‍പാലം പരിസരത്ത് ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചതില് പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ നിന്നുള്ള ഒഴുക്കുതടയാന്‍ സംഘര്‍ഷം സൃഷ്ടിച്ച് ഭീതിയുണ്ടാക്കുകയെന്ന കണ്ണൂര്‍ ശൈലി നടപ്പിലാക്കുകയാണ് സിപിഎം. പാടത്ത് പണി വരമ്പത്ത് കൂലിയെന്ന പാര്‍ട്ടി സെക്രട്ടറിയുടെ ആഹ്വാനം എടക്കുളത്തും നടപ്പിലാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യവിരുദ്ധരായ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് സമാധാനന്തരീക്ഷം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന കൗണ്‍സില്‍ അംഗം എ.ടി.നാരായണന്‍നമ്പൂതിരി, പഞ്ചായത്ത് പ്രസിഡണ്ട് സിബി കുന്നുകര, കൃപേഷ് ചെമ്മണ്ട, എം.സുനില്‍കുമാര്‍,മണ്ഡസം ജന.സെക്രട്ടറി കെസി.വേണുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എടക്കുളം സെന്ററില്‍നിന്നും കനാല്‍ പരിസരത്തെക്ക് പ്രതിഷേധപ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: