സെഞ്ചൂറിയന്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ടാം ടെസ്റ്റില്‍ 204 റണ്‍സിന് ജയിച്ചാണ് രണ്ടു മത്സര പരമ്പര (1-0) സ്വന്തമാക്കിയത്. സ്കോര്‍: ദക്ഷിണാഫ്രിക്ക – 481/8 ഡിക്ല., 132/7 ഡിക്ല., ന്യൂസിലന്‍ഡ് – 214, 195.
നാനൂറ് റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡ് 195ന് മടങ്ങി. ഹെന്റി നിക്കോള്‍സ് (76) ടോപ് സ്കോറര്‍. 16.2 ഓവറില്‍ 33 റണ്‍സ് വിട്ടുനല്‍കി അഞ്ചു വിക്കറ്റെടുത്ത ഡെയ്ല്‍ സ്റ്റെയ്നാണ് കിവികളെ തകര്‍ത്തത്. രണ്ടിന്നിങ്സിലും സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്ക് കളിയിലെ താരം. ആദ്യ ടെസ്റ്റ് മഴ മൂലം തടസപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: