മാനന്തവാടി : മാന്താനംകുന്ന് അടിയ കോളനിയിലെ താമസക്കാരിയായ ബീനയുടെ വീടുപണി പൂര്‍ത്തീകരിക്കാത്തതിന് കാരാറുകാരന് അപ്പപ്പാറ സിദ്ധുലാലിനെതിരെ പോലീസ് കേസ്സെടുത്തു. തിരുനെല്ലി മാന്താനം കോളനി സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി കാര്‍ത്തികിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. വഞ്ചന കുറ്റത്തിനും പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്സെടുത്തത്. കോളനികളില്‍ അപരിചിതര്‍ കടന്നു ചെല്ലുന്നത് തടയുന്നതിനും, കോളനിയില്‍ മദ്യം മയക്കുമരുന്ന് വിതരണം എന്നിവ ശ്രദ്ധിക്കുന്നതിനും, വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പോകാത്തതിനെ സംബന്ധിച്ചും രക്ഷിതാക്കളും, പി.ടി.എ. ഭാരവാഹികളുമായി ബന്ധപ്പെടുന്നതിന് സ്റ്റേഷന് എസ്.എച്ച്.ഒയ്ക്ക് നിര്ദ്ദേശംനല്കി. തോ ല്‍പ്പെട്ടി, ബാവലി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ സന്ദര്‍ശിക്കുകയും ഓണക്കാലത്ത് കര്‍ശന പരിശോധന നടത്തുന്നതിന് നിര്‍ദ്ദേശംനല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: