കല്‍പ്പറ്റ : ബിഎംഎസ് സെപ്റ്റംബര്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ച സമരം പിന്‍വലിച്ചു. കേന്ദ്ര തൊഴിലാളി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് മുന്‍കാലങ്ങളില്‍ ഉന്നയിച്ചുവന്നിരുന്ന വിവിധ ആവശ്യങ്ങളില്‍ പ്രധാനമായവയില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിഎംഎസ്സില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട യൂണിയനുകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പൊതുപണിമുടക്ക് പിന്‍വലിച്ചതായി ബിഎംഎസ്സ് വയനാട് ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: