കല്‍പ്പറ്റ : സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പെന്ഷന് തുക വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അടിയന്തരാവസ്ഥ പീഢിതഫോറം വയനാട് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. ജനാധിപത്യത്തെ കശാപ്പുചെയ്ത് പൗരാവകാശവും മനുഷ്യാവകാശവും ധ്വംസിച്ച് രാജ്യത്ത് ഇരുണ്ട അദ്ധ്യായം കുറിച്ച കാലമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയ്ക്കെതിരെ മരണത്തെ മുന്നില്‍കണ്ട് പോരാടിയ ധീരദേശാഭിമാനികളെ രണ്ടാം സ്വാതന്ത്ര്യസമരസേനാനികളായി പ്രഖ്യാപിക്കണമെന്നും യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ നിരവധി പ്രധാന നേതാക്കളാണ് അടിയന്തരാവസ്ഥയുടെ പീഢനം അനുഭവിച്ചിട്ടുള്ളത്. നേതാക്കള്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണം. പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, ചത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പീഢിതര്‍ക്ക് പെ ന്‍ഷനും ചികിത്സാസൗകര്യങ്ങളും നല്‍കുന്നതായി യോഗം ചൂണ്ടികാട്ടി.
സംസ്ഥാന സെക്രട്ടറി ആര്.മോഹനന് യോഗം ഉദ്ഘാടനം ചെയ്തു. ഇ.കെ.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വമ്മേരി, രാഘവന് സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി പി.കെ.ശ്രീവത്സന്‍ (പ്രസിഡന്റ്),പി.കെ.സുരേന്ദ്രന്, കെ.ഇ.മുകുന്ദന്(വൈസ് പ്രസിഡന്റുമാര്‍), വമ്മേരി രാഘവന് (ജനറല്‍ സെക്രട്ടറി),എന്‍.വി.ബാലകൃഷ്ണന്, കെ.സി.കൃഷ്ണന്‍കുട്ടി (ജോയിന്റ് സെക്രട്ടറിമാര്‍), എ.വി.രാജേന്ദ്രപ്രസാദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: