ഒരു നിമിഷം ഹൃദയമിടിപ്പ് നിന്ന് പോകുന്ന കാഴ്ച്ച. എട്ട് വയസുകാരന് എങ്ങനെയാണ് ആ അപകടത്തില്‍ ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെട്ടത്! ചിന്തിച്ചാല്‍ ഒരു ചോദ്യം മാത്രമായി അത് അവശേഷിക്കും. യാതൊരു മുന്നറിയിപ്പുമില്ലാതെ കുറുകെ ചാടിയ കുട്ടിയെ കാറ് ഇടിച്ച് വീഴ്ത്തിയെങ്കിലും അവന് ഒരപകടവും സംഭവിച്ചില്ല. കാറിടിച്ച് വീണെങ്കിലും അവനൊരു കൂസലുമില്ലാതെ വന്ന വേഗത്തില്‍ തിരികെ പോകുന്നതാണ് കണ്ടത്. ഈ ദൃശ്യം കാണുന്ന ഏതൊരാള്‍ക്കും ആദ്യം ചങ്കിടിപ്പും പിന്നീട് കൗതകവുമാണുണ്ടാകുക!
മഞ്ചസ്റ്ററിലെ സ്കൂളിന് സമീപത്തെ റോഡിലാണ് അപകടം. ഒരു ലോറിക്ക് പിന്നില്‍ നിന്നാണ് കുട്ടി റോഡിലേയ്ക്ക് ഇറങ്ങുന്നത്. 20 കിലോമാറ്റര്‍ സഞ്ചരിച്ചാണ് കാറെത്തിയത്. എന്നാല്‍ കുട്ടിയെ കണ്ട് ഡ്രൈവര്‍ ബ്രേക്ക് ചെയ്തതോടെ കാറിന്റെ വേഗത 10 കിലോമാറ്ററായി കുറഞ്ഞു. എന്നിട്ടും കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യമൊന്നു കൊണ്ടു മാത്രമാണ്!
സ്കൂള്‍ പരിസരങ്ങളില്‍ ഡ്രൈവര്‍മാര്‍ പരമാവധി വേഗത കുറച്ച് വാഹനമോടിക്കണമെന്ന പാഠം കൂടിയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നത്. ബ്രിട്ടണിലെ റോഡുകളില്‍ കഴിഞ്ഞ വര്‍ഷം മാത്രം 16,101 അപകടങ്ങളാണുണ്ടായത്. അതില്‍ അമ്പത്തിനാലും കുട്ടികളാണ് മരിച്ചത്. 69 ശതമാനം റോഡപകടങ്ങളും സ്കൂളിന് സമീപമാണ് സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: