പത്തനംതിട്ട: സിപിഎം പാര്‍ട്ടി ഓഫീസുകള്‍ കോടതികളാക്കി മാറ്റിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്. യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവൈഎഫ്ഐ നേതാവ് കൊല്ലപ്പെട്ട കേസില്‍ കോടതി വെറുതേ വിട്ട അഷറഫിനെ ടി.പി. ചന്ദ്രശേഖരനെ കൊന്ന രീതിയില്‍ വകവരുത്തി. നിയമം കയ്യിലെടുത്ത് സിപിഎം അഴിഞ്ഞാടുന്നു. നിയമം പാലിക്കാന്‍ ചെല്ലുന്ന പൊലീസുകാരെ മര്‍ദിച്ച് തെരുവിലൂടെ നടത്തുകയും ചെയ്യുന്നു. ഭരണ പരാജയം മൂടിവയ്ക്കാനാണ് സിപിഎം ഇതൊക്കെ ചെയ്യുന്നതും വിവാദങ്ങങ്ങള്‍ ഉണ്ടാക്കുന്നതും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ ക്രമസമാധാനം തകര്‍ത്തു.
വികസന നേട്ടങ്ങള്‍ പറയാനില്ലാത്ത പിണറായി സര്‍ക്കാര്‍ വീഴ്ച മറച്ചുവയ്ക്കാന്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് കേരളത്തിലെ സാധാരണക്കാരനുമേല്‍ പിണറായി സര്‍ക്കാര്‍ എണ്ണൂറ് കോടിയുടെ ബാധ്യതയാണ് വരുത്തി വച്ചത്. ഓണം എത്തിയിട്ടും പച്ചക്കറിവില കുറഞ്ഞില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൊണ്ടിരിക്കുന്നു. ഭാഗപത്രത്തിനു രജിസ്ട്രേഷന് ഫീസ് കുത്തനെ കൂട്ടി. സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടാന്‍ പാടില്ലെന്നു പറയുന്ന മുഖ്യമന്ത്രി തന്നെയാണ് 24 മണിക്കൂര്‍ പണിമുടക്കണമെന്ന് ആഹ്വാനം ചെയ്തത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല. ക്ഷേത്രങ്ങള്‍ ഭരിക്കാനുണ്ടാക്കിയ ദേവസ്വം ബോര്‍ഡിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: