കാസര്‍കോട്: വിശ്വാസങ്ങളെയും ആചാരങ്ങളെയും റോഡിലിട്ട് കളിയാക്കുന്നത് അവസാനിപ്പിക്കണമെന്നും, ആചാരങ്ങളെക്കുറിച്ച് അറിയാതെ ആചരിക്കാന്‍ ശ്രമിക്കുമ്പോഴാണ് നാം ചെയ്യുന്നത് ശരിയോ തെറ്റോ എന്ന സംശയം ഉണ്ടാകുന്നതെന്നും അയ്യപ്പസേവാ സമാജം സംസ്ഥാന സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന് പറഞ്ഞു. കുഡ്ലു രാംദാസ് നഗര്‍ അയ്യപ്പ ഭജന മന്ദിരത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന ത്തരമേഖലാ അയ്യപ്പ ധര്‍മ്മ പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ത്ഥാടനത്തിന്റെ മഹത്വവും, പവിത്രതയും സമൂഹത്തില്‍ തിരികെകൊണ്ടുവരികയെന്നതാണ് അയ്യപ്പ സേവാ സമാജത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
ശിബിരത്തില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നായി 172 പേര് പങ്കെടുത്തു.
യോഗത്തില്‍ അയ്യപ്പസേവാ സമാജം ജില്ലാ പ്രസിഡന്റ് ഐ.കെ.രാംദാസ് വാഴുന്നവര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കരുണാകരന്, ടി.വി.ഭാസ്കരന്, ശശിധര ഷെട്ടി, ദിനേഷ് മഠപ്പുര, ഗോപാല ചെട്ടിയാര്‍ എന്നിവര്‍ സംസാരിച്ചു. എ.സി.മുരളീധരന് സ്വാഗതവും പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: