കാഞ്ഞങ്ങാട്: ആശിക്കുന്ന ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരമുള്ള ഭൂമി ഇടപാടില്‍ നടക്കുന്ന ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് മഹാസഭ കാഞ്ഞങ്ങാട് സബ്കളക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ.രാമന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സം സാരിച്ചു. ഭൂമി ഇടപാട് നടത്തുന്നതില്‍ നിന്ന് ബ്രോക്കര്‍മാരെ തീര്‍ത്തും ഒഴിവാക്കണമെന്നും കെട്ടിക്കിടക്കുന്ന അപേക്ഷകളിന്മേല് സത്വരനടപടിയുണ്ടാകണമെന്ന് പനത്തടി വില്ലേജിലാണ് ചില ബ്രോക്കര്‍മാരാണ് ക്രമക്കേട് നടത്തന്നത്. ആദിവാസികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നതിനെതിരെ ട്രൈബല്‍ അധികാരികള്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എം.കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. ഊരു മൂപ്പന്മാരായ എലുമ്പന് മുണ്ടമാണി, പെരിങ്കയ എലുമ്പന്, എച്ച്.ശാന്ത, ജാനകി കൃഷ്ണന്, കൃഷ്ണന് മാണിമൂല, രവി മുണ്ടമാണി, രഞ്ജിത്ത് പുതിയകുടി, പവിത്ര ഏണിയാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: