കുന്ദമംഗലം: ”വീണ്ടെടുക്കാം വിളനിലം” എന്ന ഹൈസ്‌കൂള്‍ പാഠഭാഗത്തിന്റെ ഭാഗമായി പെരിങ്ങൊളം ജിഎച്ച്എസ്എസ് പരിസ്ഥിതി ക്ലബ് പിടിഎയുമായി ചേര്‍ന്ന് നടത്തിയ ജൈവകൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സ്‌കൂളിനടുത്തുള്ള ഒരേക്കര്‍ തരിശ് നിലം പാകപ്പെടുത്തിയാണ് കപ്പകൃഷി നടത്തിയത്.
വ്യത്യസ്ത ജൈവ വളങ്ങള്‍ ചേര്‍ത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി മികച്ച വിളവ് നല്‍കി. നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിളവെടുപ്പ്.
വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് നല്‍കി നിര്‍വഹിച്ചു. ഡോ. കെ. സതീശന്‍ പദ്ധതി വിശദീകരിച്ചു. സുഷമ, ആര്‍.വി. ജാഫര്‍, എം. എം. സുധീഷ്‌കുമാര്‍, സതിഷ പുളിക്കല്‍, ആര്‍.വി. വിജയന്‍, എം.വി. ലതിക എന്നിവര്‍ സംസാരിച്ചു. പി. ടി. എ. പ്രസിഡന്റ് പി. ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ യു.കെ. അനില്‍കുമാര്‍ സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.
















