കാസര്‍കോട്: കേന്ദ്ര നവനവീകരണ ഊര്‍ജമന്ത്രാലത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന ജില്ലയിലെ 200 മെഗാവാട്ട് ശേഷിയുളള സൗരോര്‍ജജ പദ്ധതിയുടെ ആദ്യഘട്ടമായി അമ്പലത്തറയില്‍ സ്ഥാപിക്കുന്ന സോളാര്‍ പാര്‍ക്കില്‍ 50 മെഗാവാട്ട് ശേഷിയുളള പദ്ധതി ഡിസംബറില്‍ കേന്ദ്ര ഊര്‍ജ്ജകാര്യ മന്ത്രി കമ്മീഷന് ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു. അമ്പലത്തറയിലെ സോളാര്‍ പാര്‍ക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോടൊപ്പം സന്ദര്‍ശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ആദ്യഘട്ടമായി 30 മെഗാവാട്ട് വൈദ്യുതി സെപ്റ്റംബര്‍ മാസത്തോടെ ഉല്‍പ്പാദിപ്പിക്കും. ഡിസംബറോടു കൂടി പദ്ധതി പൂര്‍ത്തീകരിക്കും. അമ്പലത്തറ വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 100 ലെ 300 ഏക്കര്‍ സ്ഥലത്തില്‍ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡവലപ്പ്മെന്റ് ഏജന്‍സിയാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്. ഇവിടെ നിന്ന് ഉിറപപാദിപ്പിക്കുന്ന വൈദ്യുതി കെഎസ് ഇബിയുടെ വൈദ്യുതി പ്രസരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 32.9 കോടി രൂപ ചെലവ് വരുന്ന സബ്സ്റ്റേഷന് നിര്‍മ്മിക്കും. സംസ്ഥാനത്തിന് അഭിമാനകരമായ പ്രൊജക്ടാണിത്. സൗരോര്‍ജ്ജ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി.ശിവദാസന്‍, കെഎസ്ഇബി ഡിസ്ട്രിബ്യൂഷന്‍ ആന്റ് സേഫ്റ്റി ഡയറക്ടര്‍ എന്‍.വേണുഗോപാല്‍, ചീഫ് എഞ്ചിനീയര്‍ ആര് സുകു, ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനീയര്‍ പി.കുമാരന് റിന്യൂവബിള്‍ പവര്‍ കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അഗസ്റ്റിന് തോമസ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: