കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ മലയാള സംഗീത രംഗത്തെ പ്രമുഖ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക്247) ‘പൊന്നാവണി പാട്ടുകൾ’ എന്ന ഓണം ആൽബം പുറത്തിറക്കി. ശ്രുതിമധുരമായ ഈണങ്ങൾ കൊണ്ടും മനോഹരമായ വരികൾ കൊണ്ടും ഓരോ ഗാനവും ഓണാഘോഷങ്ങളുടെ പരമ്പരാഗത ഓര്‍മ്മകളെ തൊട്ടുണർത്തി ഗൃഹാതുരത്വം നിറഞ്ഞ ലോകത്തേക്ക് നമ്മെ കൂട്ടി കൊണ്ട് പോകും.
പി. ജയചന്ദ്രൻ, ഉണ്ണി മേനോൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, മൃദുല വാരിയർ, ഗായത്രി അശോകൻ, ശ്രേയ ജയദീപ്, നയന വിനോദ് തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. ശ്യാം ഏനാത്തിന്റെ വരികൾക്ക് എസ് .ആർ. സൂരജ് സംഗീതം നൽകിയിരിക്കുന്നു. അരവിന്ദ് വി.കെയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി മലയാള സിനിമ രംഗത്തെ പ്രമുഖ മ്യൂസിക് ലേബൽ ആണ് Muzik247 (മ്യൂസിക്247). അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്247)നാണ്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്, ചാർലി, കമ്മട്ടിപ്പാടം, ഹൗ ഓൾഡ് ആർ യു, ഇയോബിന്റെ പുസ്തകം, വിക്രമാദിത്യൻ, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. ഓണം വരവായ് ഓണം വരവായ് – ഉണ്ണി മേനോൻ
2. ഓണം ഓണം – ശ്രേയ ജയദീപ്
3. തുമ്പീ വാ – പി. ജയചന്ദ്രൻ & മൃദുല വാരിയർ
4. ആനന്ദത്തേരിംബ – വിജയ് യേശുദാസ്
5. അണയുകയായ് പൊന്നോണം – ഗായത്രി അശോകൻ
6. തിരുവോണം – എസ് .ആർ. സൂരജ്
7. തുഴയും മനവും – മധു ബാലകൃഷ്ണൻ
8. മരുഭൂവിൽ പൂക്കാലം – വിജയ് യേശുദാസ്
9. പൊന്നാതിരയല്ലേ – നയന വിനോദ്
10. ഓണം ഓണം – പി. ജയചന്ദ്രൻ
11. തിരുവോണം – ഗായത്രി അശോകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: