പത്തനംതിട്ട : ചെമ്പന്മുടിമലയില് രണ്ടാമതൊരു പാറമടയുടെ പ്രവര്‍ത്തനംകൂടി പുനരാരംഭിക്കുന്നതിനുള്ള അപേക്ഷ നാറണംമൂഴി ഗ്രാമപഞ്ചായത്ത്വീണ്ടും നിരസിച്ചു.ഇന്നലെ രാവിലെ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്ന്നപഞ്ചായത്ത് കമ്മിറ്റിയിലാണ് അപേക്ഷ പരിഗണിച്ചത്. സാധാരണ പഞ്ചായത്ത്ലൈസന്സുകള് അനുവദിക്കുന്നത് ഒരുവര്‍ഷത്തേക്കാണ്. ക്വാറികളുടെകാര്യത്തിലും ഇതു ബാധകമാണെങ്കിലും അഞ്ചു വര്‍ഷത്തേക്കുള്ള ലൈസന്സിനാണ്ഉടമ അപേക്ഷയുമായി പഞ്ചായത്തിനെ സമീപിച്ചത്. അതിനാല്‍തന്നെ അപേക്ഷനിലനില്ക്കുന്നതല്ലെന്നും തള്ളുകയാണെന്നും പഞ്ചായത്ത് കമ്മിറ്റിതീരുമാനിക്കുകയായിരുന്നു. അപേക്ഷ തള്ളാനുള്ള കാരണങ്ങള്‍ സഹിതംഉടമയെ അറിയിക്കാനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിലെത്തിയശേഷം രണ്ടാംതവണയാണ് ഡി ആന്‍ഡ് ഒ ലൈസന്‍സിനുവേണ്ടി ക്വാറി ഉടമ പഞ്ചായത്തില്‍ അപേക്ഷനല്‍കിയിട്ടുള്ളത്. നേരത്തെ നല്കിയ അപേക്ഷയും അപൂര്‍ണമെന്ന കാരണത്താല്പഞ്ചായത്ത് കമ്മിറ്റി തള്ളിയിരുന്നു.മണിമലേത്ത് ക്വാറി ഉടമയ്ക്ക് അടുത്ത സമയത്ത് ഡി ആന്‍ഡ് ഒ ലൈസന്സ്അനുവദിക്കുന്നതിലൂടെ പുലിവാലു പിടിച്ച പഞ്ചായത്ത് പ്രസിഡന്റുംഭരണസമിതിയംഗങ്ങളും പാറമട വിഷയത്തില്‍ ഒറ്റപ്പെട്ടിരുന്നു. ജനഹിതംഎതിരായ ഒരു വിഷയത്തില്‍ നന്നായി ആലോചിക്കാതെ ലൈസന്‍സ് വിഷയത്തില്വീണ്ടുമൊരു തീരുമാനം വേണ്ടെന്ന നിലപാടിലാണ് പ്രസിഡന്റും എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: