തൃശൂര്‍: മുന്‍ എംഎല്‍എയും സിഎംപി നേതാവുമായ എം.കെ.കണ്ണന് പ്രസിഡണ്ടായ തൃശൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കണക്കില്‍പ്പെടാത്ത പണം രഹസ്യമായി ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. സഹകരണബാങ്കുകളില്‍ രഹസ്യമായി നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പിടികൂടുന്നതിനുള്ള ആദായനികുതിവകുപ്പിന്റെ പ്രത്യേക സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. ബാങ്കില്‍ 250കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: